മഴ തിമർത്തു പെയ്യുകയാണ് അവൾ ഉരുകുന്ന ഹൃദയത്തോടെ തന്റെ പ്രാണപ്രിയന്റെ വരവിനുയായി കത്തുയിരിക്കുകയാണ്. വിറയാറുന്ന ചുണ്ടുകൾ എന്തോ മന്ത്രിച്ചുകൊണ്ടു ഇരുന്നു, “അതെ എന്റെ പ്രാണപ്രിയൻ വരും മുറിപ്പാടുകൾ തീർത്ത എന്റെ സ്വപ്നങ്ങൾ യാഥാർഥ്യം ആകുവാൻ കാലം അതിന്റെ അവസാനം നിമിഷത്തിലേക്കു പോകുകയാണ്”. മരങ്ങൾ മഞ്ഞുതുള്ളികളാൽ നിറഞ്ഞു പ്രേമം ആകുന്ന ഈ സായാനത്തിൽ സുഗന്ധം വീശിക്കൊണ്ട് ഇരിക്കുന്ന ഇളം കാറ്റ്. പെട്ടന്നൊരു കുതിരക്കുളമ്പടി ശബ്‌ദം അവൾ ജാലകങ്ങൾക്കു ഇടയിലൂടെ നോക്കിയപ്പോൾ. ഇലകൾ പൊഴിഞ്ഞു കിടക്കും ആ സുന്ദരമാം വീഥികളിലൂടെ അവൻ വരുന്നു തന്റെ പ്രാവിൻ നിറമുള്ള പ്രിയതമയെ കൊണ്ട് പോകുവാൻ. അവൾ വാതിലുകൾ തുറന്നു പ്രേമത്തിൻ സുഗന്ധ കാറ്റ് അവളെ തലോടി ദീർഘശ്വാസം പിടിച്ചു അവൾ പ്രിയന്റെ അരികിൽ ഓടി അണഞ്ഞു. മഞ്ഞുത്തുള്ളികൾ വീഴും ആ വീഥിയിൽ, മരങ്ങൾ ഇലകൾ പൊഴിച്ച് അവരുടെ സ്നേഹമാകുന്ന സ്വപ്നങ്ങളെ യാഥാർത്യം തീർത്തുകൊണ്ടു ഇരുന്നു. അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തുടങ്ങി.
“മൂകം ആകുന്ന ജീവിതത്തിൽ വാക്കുകൾ കോർത്ത് ഇണക്കാൻ കഴിയാതെ തനിച്ചിരുന്നു ഈറൻ അണിഞ്ഞ എന്റെ മിഴികൾക്കു എന്തേ നീ മടങ്ങി വരുവാൻ വൈമനസ്യം കാണിച്ചത്.?” അവൻ അവളുടെ മിഴികളിൽ തന്നെ നോക്കി, അവന്റെ മിഴികളിൽ നിന്നും പ്രേമത്തിൻ മുത്തുകൾ പൊഴിഞ്ഞു. കാറ്റ് നിച്ഛലം ആയി, മരങ്ങൾ ഇലപൊഴിക്കാതെ വളരെ നിച്ഛലം ആയി, മഞ്ഞുത്തുള്ളികൾ മൗനം ആയി പെയിതു. വീഥികൾ കാതോർത്തു ഇരുന്നു, ആ ദേശം എല്ലായിടവും മൗനമായി പ്രിയന്റെ വാക്കിനോട് അണയുവാൻ കാത്തിരുന്നു.
അവൻ മൊഴിഞ്ഞു “പ്രിയേ എന്റെ പ്രിയേ നദികൾവറ്റും ലോകമോ നശിക്കും എന്നാൽ നിന്നോട് ഉള്ള എൻ പ്രേമം നശിക്കുകയില്ല അത് എന്നന്നേക്കും നിലനിൽക്കുന്നത് ആണ്. നിൻ മിഴികൾ ഈറൻ അണിഞ്ഞട്ടും വരുവാൻ ഞാൻ താമസിച്ചത്, എന്നോട് ഉള്ള നിൻ പ്രേമത്തിൻ മുച്ചായേകാൻ ആയിരുന്നു. മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും തണലേകുവാൻ ജീവിത നെറുകയിൽ ഇനി ഒരു ഏകാന്തത വരാതെ ഇരിക്കാൻ ഇതാ ഞാൻ വന്നിരിക്കുന്നു.”
കാറ്റ് വീശുവാൻ തുടങ്ങി, മഞ്ഞുത്തുള്ളികൾ ആവേശത്തോടെ പെയിതു. പറവകൾ പരസ്പരം പറഞ്ഞു “ദൃഢ ചിന്തകളുടെ കാലൊച്ചകളക്കിനി വിരാമം, ഉരുകി തീരും ഈ ജൻമം എന്നാൽ ആർത്തു ഉല്ലസിച്ചു കടൽ തിരയെപോലെ വരും പ്രേമമാകും പ്രിയന്റെ വാക്കുകള്ളിലൂടെ ജീവന്റെ ഉറവ.”
മുപ്പതാം വയസിൽ വീട് വിട്ടു നന്മയ്ക്കു കണ്ണും കരുത്തും കൊടുത്തു അവന്റെ കണ്ണിലൂടെ പ്രകാശിക്കുന്നു നമ്മോടു ഉള്ള അവന്റെ സ്നേഹം. മുപ്പത്തിമൂന്നര വയസിൽ അവൻ നമ്മോടു പറഞ്ഞു “ഭയപ്പെടേണ്ട ഞാൻ പോയതുപോലെ വരും നിങ്ങളെ ചെറുക്കുവാൻ” ചിന്തകൾക്കു അപ്പുറം ആയി ആർക്കും മനസിലാക്കാൻ താമസിച്ചു പോയ സ്നേഹം.
ലോകമോ അറിഞ്ഞിരുന്നില്ല അവന്റ സ്നേഹം, അവൻ സ്നേഹിച്ചു, സ്നേഹം എന്ത് എന്ന് അവൻ പഠിപ്പിച്ചു. പൂക്കൾ വിരിഞ്ഞു അതിന്റെ സുഗന്ധം പരക്കും പോലെ ആയിരുന്നു അവന്റെ വാക്കുകൾ. എന്നാൽ അവന്റെ മരണത്തിൽ ലോകം നടുങ്ങി, ഭുമി കണ്ണുനീർ പൊഴിഞ്ഞു, മൂന്നാം ദിവസം കാലചക്രങ്ങളെ കിറിമുറിച്ചു അവൻ ഉയർത്തുണ്ണിച്ചു. ആ ഇമ്പമേകുന്ന വാക്കുകളാൽ അവൻ നമ്മെ സമാധാനിപ്പിച്ചു ഇനിയും വരാം എന്ന് പറഞ്ഞു അവൻ പോയി മറഞ്ഞു.
പ്രേമത്തെ ഇളക്കുവാൻ ആർക്കു കഴിയും, മോഹങ്ങളേ മറയിക്കുവാൻ ആർക്കു കഴിയും. അവനോടുള്ള മോഹങ്ങൾ അത്യന്തം വിലയേറിയത്, ശൈത്യകാലത്ത് മഞ്ഞു പെയ്യുന്നത് പോലെയാണ് അവനോടുള്ള പ്രേമം. മരച്ചിലകൾക്കുയിടയിലൂടെ ആകാശത്തേക്കു നോക്കി നിറകണ്ണുകളോടെ കാത്തിരിക്കുന്നു പ്രാണപ്രിയന്റെ വരവിനുയായി.